താമരശ്ശേരിയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു
കാറിൽ എത്തിയ സംഘമാണ് യുവാവിനെ പറ്റിയത്

താമരശ്ശേരി: താമരശ്ശേരി പരപ്പൻ പൊയിലിൽ കാറിൽ എത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. അമ്പായത്തോട് സ്വദേശി മുഹമ്മദ് ജനീഷിനാണ് കുത്തേറ്റത്.
മയക്കുമരുന്ന് വിതരണം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് മുഹമ്മദ് ജനിഷ്.പരിക്കേറ്റ മുഹമ്മദ് ജനീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.