കുന്നരം വെള്ളിയിൽ 19കാരനായ യുവാവിൽ നിന്ന് കഞ്ചാവ് പിടികൂടി
വീട്ടിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് പിടികൂടിയത്
പേരാമ്പ്ര: പേരാമ്പ്ര കുന്നരംവെള്ളി സ്വദേശിയായ യുവാവിൽ നിന്ന് കഞ്ചാവ് പിടികൂടി. പുതിയപ്പുറം കുന്നരംവള്ളി പ്രദേശത്ത് നാറോത്തറേമ്മൽ വീട്ടിൽ മുനീർ മകൻ മുഹമ്മദ് റിഫാദ് (19) വീട്ടിൽ സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അശ്വിൻ കുമാറും പാർട്ടിയും ചേർന്ന സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്. വീട്ടിൽ സൂക്ഷിച്ചു വെച്ച 20 ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ പ്രതിയാക്കി എൻ ഡി പി എസ് കേസെടുത്തു.
എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷാജി. സി. പി, പ്രിവെന്റീവ് ഓഫീസർ നൈജീഷ്. ടി സിവിൽ എക്സൈസ് ഓഫീസർ രൂപേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ വിനയ ഇ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ദിനേശ്. സി, എന്നിവരും പങ്കെടുത്തു.

