ഉള്ളിയേരി മാമ്പൊയിലിൽ ബുള്ളറ്റ് സ്കൂട്ടിയിൽ ഇടിച്ച് സ്കൂൾ ബസ് ഡ്രൈവർക്ക് പരിക്ക്
മാമ്പൊയിൽ കയറ്റത്തിൽ വച്ച് ആയിരുന്നു അപകടം

ഉള്ളിയേരി: സംസ്ഥാന പാതയിൽ ഉള്ളിയേരി മാമ്പൊയിൽ കയറ്റത്തിൽ ബുള്ളറ്റ് സ്കൂട്ടിയിൽ ഇടിച്ച് സ്കൂൾ ബസ് ഡ്രൈവർക്കും വിദ്യാർഥിയ്ക്കും പരിക്കേറ്റു. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ഹെൽത്ത് സെൻറർ ഭാഗത്തേക്ക് പോവുകയായിരുന്ന പൂവമുള്ളതിൽ അബൂബബക്കർ (60) സഞ്ചരിച്ച സ്കൂട്ടി പിറകിൽ വന്ന കെ.എൽ 07-സിടി 81 35 ബുള്ളറ്റ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോളേജ് വിദ്യാർത്ഥികളാണ് ബുള്ളറ്റിൽ സഞ്ചരിച്ചിരുന്നത്. ബുള്ളറ്റ് അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.
മർക്കസ് സ്കൂൾ ബസ് ഡ്രൈവർ ആയ അബൂബക്കർ കുട്ടികളെ ഇറക്കി സ്കൂട്ടിയിൽ വീട്ടിലേക്ക് തിരിക്കുമ്പോഴാണ് അപകടം. സാരമായി പരിക്കേറ്റ അബൂബക്കറിനെ മൊടക്കല്ലൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിസാര പരിക്കേറ്റ വിദ്യാർത്ഥിയെ മുള്ളിയേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.