മേപ്പയ്യൂരിൽ കോൺഗ്രസ് പ്രവർത്തകൻ പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ
ദിനപത്രത്തിന്റെ ഏജന്റായ രാജനാണ് മരിച്ചത്.
മേപ്പയൂർ: മേപ്പയ്യൂരിൽ കോൺഗ്രസ് പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് പ്രവർത്തകനായ രാജനാണ് മരിച്ചത് രാവിലെ നാലരയോടെ പത്രവിതരണത്തിനെത്തിയ വിതരണക്കാരനാണ് പാർട്ടി ഓഫീസിന്റെ ഗ്രിൽസിൽ രാജന്റെ മൃതദേഹം കണ്ടത്. ഉടൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ദിനപത്രത്തിന്റെ ഏജന്റായിരുന്ന രാജന് പാർട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

