നാദാപുരത്ത് കുറുക്കൻ ആക്രമണത്തിൽ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്
പരിക്കേറ്റവർ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

നാദാപുരം: നാദാപുരത്ത് കുറുനരിയുടെ ആക്രമത്തിൽ രണ്ട് പേർക്ക് പരിക്ക്. നാദാപുരം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ റീന, നാദാപുരം ഗവൺമെൻറ് കോളജിലെ വിദ്യാർഥിനി ഫാത്തിമ റിഫ്‌ന എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം.
റീനയെ വീടിന് സമീപം വച്ചും ഫാത്തിമ റിഫ്നയെ കോളേജ് പരിസരത്ത് നിന്നുമാണ് കുറുനരി ആക്രമിച്ചത്. പരിക്കേറ്റവർ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.