മേപ്പയ്യൂരിൽ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങി മരിച്ച നിലയിൽ
നെടുമ്പൊയിൽ ഇന്ദിരാഭവനിലെ സൺഷെയ്ഡിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്
മേപ്പയ്യൂർ: കോൺഗ്രസ് ഓഫീസിൽ കോൺഗ്രസ് പ്രവർത്തകൻ തൂങ്ങി മരിച്ച നിലയിൽ. എടവന മീത്തൽ രാജനാണ് മരിച്ചത്. അറുപത്തിനാല് വയസായിരുന്നു.
നെടുമ്പൊയിൽ ഇന്ദിരാഭവനിലെ സൺഷെയ്ഡിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി. നടപടി ക്രമങ്ങൾക്കു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പ്രദേശത്ത് കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനാണ്. വിവിധ പത്രങ്ങളുടെ ഏജന്റ്റ് കൂടിയാണ്. മേപ്പയൂർ നിടുമ്പൊയിൽ ഇന്ദിരാ ഭവൻ - പ്രിയദർശിനി കലാവേദി ഗ്രന്ഥശാല കെട്ടിടത്തിന് താഴെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭാര്യ: അനിത. മക്കൾ: ശ്രീനിവാസൻ, ചിത്രലേഖ.

