റെക്കോഡ് തകർത്ത് സ്വർണവില; പവന് 90,000 കടന്ന് 90,320 രൂപയിലെത്തി
ചരിത്രത്തിൽ ആദ്യം! 10 ദിവസത്തിനിടെ വർധിച്ചത് 5,640 രൂപ

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില പവന് 90,000 കടന്ന് പുതിയ സർവകാല റെക്കോഡിലെത്തി. 22 കാരറ്റ് (916) സ്വർണത്തിന് ബുധനാഴ്ച ഗ്രാമിന് 105 രൂപ ഉയർന്ന് 11,290 രൂപയിലും, ഒരു പവന് 90,320 രൂപയിലുമാണ് വ്യാപാരം നടന്നത്. സ്വർണവില ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഉയരുന്നത്.
കഴിഞ്ഞ 10 ദിവസത്തിനിടെ പവന് 5,640 രൂപയുടെ വൻ വർധനവാണ് രേഖപ്പെടുത്തിയത്.
ഇടയ്ക്ക് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും, തുടർച്ചയായ ആറാം ദിവസത്തെ വർധനവാണ് സ്വർണവിലയെ പുതിയ റെക്കോഡിലേക്ക് എത്തിച്ചത്. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലിയും ജി.എസ്.ടി.യുമടക്കം ഏകദേശം ഒരു ലക്ഷം രൂപ നൽകേണ്ട സാഹചര്യമാണുള്ളത്. ആഗോള വിപണിയിലെ ഡിമാൻഡ് വർധനവും മറ്റ് സാമ്പത്തിക ഘടകങ്ങളുമാണ് സ്വർണവില വർധനവിന് പ്രധാന കാരണം.