headerlogo
breaking

പേരാമ്പ്രയിൽ യു.ഡി.എഫ്. - എല്‍.ഡി.എഫ്. സംഘര്‍ഷം; ഷാഫി പറമ്പില്‍ എം.പിക്ക് പരിക്ക്

ഡി.സി.സി. പ്രസിഡന്റ് പ്രവീൺ കുമാറിനും പരിക്കേറ്റു

 പേരാമ്പ്രയിൽ യു.ഡി.എഫ്. - എല്‍.ഡി.എഫ്. സംഘര്‍ഷം; ഷാഫി പറമ്പില്‍ എം.പിക്ക് പരിക്ക്
avatar image

NDR news

10 Oct 2025 09:18 PM

പേരാമ്പ്ര: പേരാമ്പ്രയിൽ എല്‍.ഡി.എഫ്. - യു.ഡി.എഫ്. ജാഥകൾക്കിടെ സംഘർഷാവസ്ഥ. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സംഭവത്തിൽ ഷാഫി പറമ്പില്‍ എം.പിക്കും ഡി.സി.സി. പ്രസിഡന്റ് പ്രവീൺ കുമാറിനും പരിക്കേറ്റു.

     കഴിഞ്ഞ ദിവസമുണ്ടായ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെ എല്‍.ഡി.എഫ്. - യു.ഡി.എഫ്. പ്രവർത്തകർ ഏറ്റുമുട്ടുകയും അതിനു പിന്നാലെ പേരാമ്പ്രയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇരു വിഭാഗങ്ങളും ഇന്ന് വൈകിട്ട് പേരാമ്പ്രയില്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസും കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

NDR news
10 Oct 2025 09:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents