ചാലിക്കരയിൽ കോഴിവണ്ടി ബൈക്കിലിടിച്ച് കാവുന്തറ സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്
രാവിലെ എട്ടുമണിയോടെ ചാലിക്കര ഒലീവിയ ഹോട്ടലിന് സമീപമാണ് അപകടം നടന്നത്
പേരാമ്പ്ര: പേരാമ്പ്ര ഉള്ളിയേരി സംസ്ഥാനപാതയിൽ റോഡിൽ തെന്നി വീണ ബൈക്കിൽ കോഴി വണ്ടി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ എട്ടുമണിയോടെ ചാലിക്കര ഒലീവിയ ഹോട്ടലിന് സമീപമാണ് അപകടം നടന്നത്. നടുവണ്ണൂർ കാവുന്തറ ചെല്ലട്ടാം കണ്ടി മുഹമ്മദ് റിഷാദിനാണ് പരിക്കേറ്റത്. മഴയിൽ നനഞ്ഞ റോഡിൽ ബൈക്ക് തെന്നി വീഴുകയായിരുന്നു.വീണു കിടന്ന ബൈക്കിൽ എതിരെ വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. കോഴികളെ ഇറക്കിയ ശേഷം നടുവണ്ണൂർ ഭാഗത്തേക്ക് തിരിച്ചു പോവുകയായിരുന്നു ലോറി. മിനി ലോറിയാണ് ഇടിച്ചത്.
അപകടം നടന്ന ഉടനെ കൂടി കൂടിയ പ്രദേശവാസികളും യാത്രികരും ചേർന്നാണ് റിഷാദിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. നടുവണ്ണൂർ സൂര്യ ഡ്രൈവിംഗ് സ്കൂളിലെ ഇൻസ്ട്രക്ടറാണ് റിൻഷാദ്. സാരമായി പരിക്കേറ്റ യുവാവിനെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

