headerlogo
breaking

താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഏഴ് ദിവസത്തേക്കാണ് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയത്

 താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
avatar image

NDR News

31 Oct 2025 08:27 PM

കോഴിക്കോട്: പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അമ്പായത്തോട് ജംഗ്ഷനിലും പ്ലാന്റിന് 300 മീറ്റർ ചുറ്റളവിലും ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും നിയന്ത്രണങ്ങളുണ്ടാകും. ഏഴ് ദിവസത്തേക്കാണ് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയത്.

      സംഘർഷത്തിന് പിന്നാലെ അടച്ചുപൂട്ടിയ ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം നിബന്ധനകളോടെ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു. ഇന്ന് ഫ്രഷ്‌കട്ട് പ്ലാന്റ് തുറന്നു പ്രവർത്തിക്കുമെന്ന് അറിയിച്ചിരുന്നു വെങ്കിലും ഡയറക്ടർ ബോർഡ് യോഗം ചേർന്ന് പൊലീസ് സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷമേ തുറന്നു പ്രവർത്തിക്കുകയുള്ളൂവെന്നും അതിനാൽ തന്നെ ഇന്ന് പ്ലാൻ് തുറന്ന് പ്രവർത്തിക്കില്ലെന്നും ഉടമകൾ അറിയിച്ചിരുന്നു. എന്നാൽ പ്ലാന്റ് തുറന്നാൽ സമരം തുടരുമെന്നാണ് സമരസമിതി അറിയിച്ചത്. 

     ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല ഫെസിലിറ്റേഷന്‍ കമ്മിറ്റിയാണ് ഫ്രഷ് കട്ടിന് ഉപാധികളോടെ പ്രവര്‍ത്തനാനുമതി നല്‍കിയത്. പ്രതിദിനം സംസ്‌കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണ്ണില്‍ നിന്നും 20 ആയി കുറയ്ക്കണം, വൈകിട്ട് ആറ് മുതല്‍ 12 വരെ പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ പാടില്ല, പഴകിയ അറവD മാലിന്യങ്ങള്‍ പ്ലാന്റില്‍ കൊണ്ടുവരാന്‍ പാടില്ല എന്നീ ഉപാധികളോടെയാണ് പ്രവര്‍ത്തനാ നുമതി നൽകിയത്. നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.

 

 

 

NDR News
31 Oct 2025 08:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents