78 ഗ്രാം എം.ഡി.എം.എയുമായി ഉള്ളിയേരി സ്വദേശി ബാലുശ്ശേരിയിൽ പിടിയിലായി
ഉള്ളിയേരി മഠത്തിൽ കുന്നുമ്മൽ മുഹമ്മദ് ജവാദ് ആണ് പോലീസിന്റെ പിടിയിലായത്
 
                        ബാലുശ്ശേരി: ബാലുശ്ശേരിയിൽ വൻ എം.ഡി.എം.എ വേട്ട. 78 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ഉള്ളിയേരി സ്വദേശി എം.കെ.ജവാദിനെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റു ചെയ്‌തത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധന യ്ക്കിടെയാണ് പ്രതി പിടിയിലായത്. ഉള്ളേരി മഠത്തിൽ കുന്നുമ്മൽ മുഹമ്മദ് ജവാദ് (29) ആണ് പോലീസിന്റെ പിടിയിലായത്.
ഇയാളുടെ പക്കൽ നിന്നും ഏകദേശം 3 ലക്ഷത്തോളം വില വരുന്ന 76 ഗ്രാം എൻഡിഎംഎയാണ് പൊലീസ് കണ്ടെടുത്തത്. ജില്ലയിലെ തന്നെ പ്രധാന എംഡിഎംഎ ശൃംഖലയിലെ കണ്ണിയാണ് ഇയാൾ ' അത്തോളിയിൽ എസ് ഡി സ്റ്റാമ്പ് കൈവശം വെച്ചതിന് കേസുള്ളതായും പൊലീസ് പറഞ്ഞു. ബാലുശ്ശേരി സ്റ്റേഷനിൽ ഒരു എംഡിഎം കേസിൽ ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. എംഡി എം എ വിറ്റു കിട്ടുന്ന പൈസ കൊണ്ട് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. നിരന്തരം വാടകവീടുകൾ മാറുന്നതിനാലും കാറുകൾ മാറ്റി ഉപയോഗിക്കുന്നതിനാലും ഇയാളെ കണ്ടെത്താൻ പോലീസിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
റൂൽ ഹോം ഗാർഡ് ശങ്കരൻ, ജില്ല നാർകോട്ടിക് സ്ക്വാഡ് അംഗമായ എസ്ഐ സദാനന്ദൻ, എസ്‌പിഒ എൻ.എം ഷാഫി, ഡിവൈഎസ്പി സ്കോട്ട് അംഗമായ സിഞ്ചുദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതായും പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും ബാലുശ്ശേരി പോലീസ് അറിയിച്ചു.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            