സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡക്ടിന് സമീപം മരം വീണ് കാർ തകർന്നു
കാറിന്റെ ബോണറ്റിലേക്കാണ് മരംവീണത്
കൊയിലാണ്ടി: കൊയിലാണ്ടി- ഉള്ളേരി സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡക്ടിന് സമീപം മരം വീണ് കാർ ഭാഗികമായി തകർന്നു. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം തടസപ്പെട്ടു. ഇന്ന് സന്ധ്യയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം മുറിഞ്ഞുവീഴുകയായിരുന്നു.
കാറിന്റെ ബോണറ്റിലേക്കാണ് മരംവീണത്. യാത്രക്കാർക്ക് പരിക്കില്ല. ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ടനിരയാണ്. കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മരം റോഡിൽ നിന്നും മുറിച്ചു മാറ്റി.

