പയ്യോളിയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ
കൊയിലാണ്ടി മൂടാടി സ്വദേശി സ്വലാഹ് വീട്ടിൽ അംഷിദ് ആണ് പിടിയിലായത്
പയ്യോളി: എം ഡി എം എ യുമായി പയ്യോളിയിൽ ഒരാൾ പിടിയിലായി. കൊയിലാണ്ടി മൂടാടി സ്വദേശി സ്വലാഹ് വീട്ടിൽ അംഷിദ് വി എം കെ (31)ആണ് പിടിയിലായത്. ഇയാളിൽ നിന്നും 16.150ഗ്രാം എം ഡി എം എ പിടികൂടി.
ബാംഗ്ലൂരിൽ നിന്നും പയ്യോളിയിലേക്ക് വരികയായിരുന്ന പ്രതിയെ പയ്യോളി ഹൈവേയിൽ കൃസ്‌ത്യൻ ചർച്ചിന് സമീപം വെച്ചു പോലീസും ഡാൻസഫും ചേർന്ന് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഇയാളെ പിടികൂടിയത്. ലഹരി കടത്താനുപയോഗിച്ച കെ.എൽ 58 ജി 1783 കാറും പിടിച്ചെടുത്തു.
നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ് ഐ മനോജ് രാമത്ത്, എ എസ് ഐ മാരായ ഷാജി വി.വി, ബിനീഷ് വി സി, സിപിഒ മാരായ ടി കെ ശോഭിത്ത് അഖിലേഷ് ഇ കെ, ശ്യാംജിത്ത് ബി, അതുൽ പി, എന്നിവരും പയ്യോളി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

