മദ്യപാനത്തിനിടെ തർക്കം: കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു
പരിക്കേറ്റ രണ്ടു പേരെയും രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു. നല്ലളം സ്വദേശി റമീസ് റഹ്‌മാൻ, ബസാർ സ്വദേശി റഹീസ് എന്നിവർക്കാണ് കുത്തേറ്റത്. ഒരാൾക്ക് വയറിനും മറ്റേയാൾക്ക് കൈക്കുമാണ് കുത്തേറ്റത്. രാമനാട്ടുകരയിലാണ് സംഭവം.
പരിക്കേറ്റ രണ്ടു പേരെയും രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ റഹീസിന്റെ പരിക്ക് ഗുരുതരമാണ്. അതേസമയം, ഇരുവരേയും ആക്രമിച്ച പ്രതി അക്ബർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. രാമനാട്ടുകരയിലെ ബാറില്‍ മദ്യപിക്കുകയായിരുന്നു അക്ബര്‍. ഇതിനിടെ റഹീസും റമീസും ബാറില്‍ എത്തുകയായിരുന്നു. ഇരുവരുടെ സുഹൃത്തുമായി അക്ബറിനു ണ്ടായിരുന്ന വാക്കുതര്‍ക്കം ചോദിക്കാനായിരുന്നു ബാറില്‍ എത്തിയത്. തുടര്‍ന്ന് വാക്കേറ്റമുണ്ടായി. പിന്നാലെ മൂവരും ബാറിന് പുറത്തേക്ക് വരികയും അവിടെ വെച്ചും വാക്കുതര്‍ക്കവും ബഹളവും ഉണ്ടായി. ഇതിനിടെ പ്രകോപിതനായ അക്ബര്‍ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ഇരുവരെയും ആക്രമിക്കുക യായിരുന്നു. റഹീസിന്റെ വയറിനാണ് കുത്തേറ്റത്. റമീസിന് കൈക്കാണ് കുത്തേറ്റത്.

