നാദാപുരത്ത് വ്യാജവാറ്റിനായി സൂക്ഷിച്ച 230 ലിറ്റർ വാഷ് എക്സൈസ് സംഘം പിടികൂടി
എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ.കെ.ജയന്റെ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്
നാദാപുരം: നാദാപുരത്ത് വ്യാജവാറ്റിനായി സൂക്ഷിച്ച 230 ലിറ്റർ വാഷ് എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. ചെക്യാട് വില്ലേജിൽ ഇളമ്പ ഉന്നതിക്ക് സമീപത്തെ തോടിനരികിൽ വ്യാജവാറ്റിനായി പാകപ്പെടുത്തിയ നിലയിലായിരുന്നു വാഷ്.
തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി നാദാപുരം എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ.കെ.ജയന്റെ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ വിവരത്തെ തുടർന്നായിരുന്നു മലയോര മേഖലയിൽ വ്യാപക പരിശോധന. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ എ.പി.ഷിജിൻ, കെ.സിനീഷ് എന്നിവർ പങ്കെടുത്തു.

