ദുബായ് എയർപോർട്ടിൽ ഇന്ത്യൻ യുദ്ധ വിമാനം തകർന്ന് വീണു
സംഭവത്തെ തുടർന്ന് ദുബായ് എയർപോർട്ട് നിർത്തിവച്ചു
ഡൽഹി: ഇന്ത്യൻ വായുസേനയുടെ ഏറ്റവും കരുത്തുറ്റ യുദ്ധവിമാനമായ തേജസ് ദുബായ് എയർപോർട്ട് തകർന്നുവീണു. തകർന്നു വീണ ത്തിൻറെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധനയ്ക്ക് ശേഷം പ്രതികരിക്കാമെന്ന് കേന്ദ്ര വ്യോമ മന്ത്രാലയം അറിയിച്ചു. പറന്നുയർന്ന ഉടനെ തന്നെ യുദ്ധവിമാനം താഴേക്ക് പതിക്കുകയായിരുന്നു.
അപകടമുണ്ടായത് വ്യോമ ഭ്യാസത്തിന് ഇടയിലായിരുന്നു വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം ദുബായ് അൽ മഖ്ദൂം വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനമാണ് തേജസ്. മണിക്കൂറിൽ 2500 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കുന്നതാണ് ഈ വിമാനം. ഏത് പ്രതികൂല കാലാവസ്ഥയും മറികടക്കാൻ കഴിയും വിധം സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തേജസ് നിർമ്മിച്ചത്. സംഭവത്തെ തുടർന്ന് ദുബായ് എയർപോർട്ട് നിർത്തിവച്ചു.

