കുറുവങ്ങാട് ആക്ടീവ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം;സ്കൂട്ടർ യാത്രികന്റെ തല കാറിനുള്ളിൽ കുടുങ്ങിയ നിലയിൽ
ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം
കൊയിലാണ്ടി: കുറുവങ്ങാട് പള്ളിക്ക് സമീപം ആക്ടീവ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രികൻ്റെ തലഭാഗം കാറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ്. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.
നാട്ടുകാർ ഏറെ ശ്രമിച്ചിട്ടും സ്‌കൂട്ടർ യാത്രികനെ പുറത്തെടുക്കാനാവാത്ത സ്ഥിതിയാണ്. കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയശേഷം ഏറെ പണിപ്പെട്ടാണ് അപകടത്തിൽ പെട്ടയാളെ പുറത്തെടുത്തത്.
പരിക്കേറ്റ സ്‌കൂട്ടർ യാത്രികനെ ഫയർഫോഴ്സിൻ്റെ ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടർന്ന് കൊയിലാണ്ടി-ഉള്ളേരി സംസ്ഥാനപാതയിൽ ഗതാഗതം തടസപ്പെട്ടു.

