പയ്യോളിയിൽ മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം
പയ്യോളി: പയ്യോളിയിൽ ട്രെയിനിടിച്ച് മധ്യ വയസ്ക്കൻ മരിച്ചനിലയിൽ പയ്യോളി തിക്കോടിയൻ സ്‌മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിന് സമീപം കളത്തിൽ സുരേഷാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
കോഴിക്കോട് ഭാഗത്തേക്ക് ട്രെയിൻ കടന്നു പോയതിന് പിന്നാലെ പെരുമാൾപുരം ഹരീഷ് സ്മാരക റോഡിന് സമീപത്തെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.ഇവിടെയുള്ള നാട്ടുകാരാണ് മൃതദേഹം കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി. മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

