പേരാമ്പ്രയിൽ ഇന്ന് തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു
രാവിലെ 8 മണിയോടെ കക്കാട് തെങ്ങിൽ കയറുന്നതിനിടെയാണ് താഴേക്ക് വീണത്
പേരാമ്പ്ര :തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു. പാറേൻ് മീത്തൽ ചന്ദ്രൻ ആണ് മരിച്ചത്. അൻപത്തേഴ് വയസായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെ കക്കാട് തെങ്ങിൽ കയറുന്നതിനിടെ ആണ് താഴേക്ക് വീണത്. ഉടൻ തന്നെ നാട്ടുകാർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജാനുവാണ് ഭാര്യ. മകൻ: ഷിജു (ഓട്ടോ ഡ്രൈവർ പേരാമ്പ്ര). സഹോദരങ്ങൾ: ഉണ്ണി, തങ്കമണി, രമ (മൂവരും വയനാട്), പരേതനായ കേളുക്കുട്ടി.

