headerlogo
breaking

കൊയിലാണ്ടി നമ്പ്രത്തുകരയിൽ ഹോട്ടലിൽ തീപ്പിടിത്തം

രാവിലെ ഏഴരയോടെയാണ് സംഭവം

 കൊയിലാണ്ടി നമ്പ്രത്തുകരയിൽ ഹോട്ടലിൽ തീപ്പിടിത്തം
avatar image

NDR News

26 Nov 2025 12:09 PM

കൊയിലാണ്ടി: കൊയിലാണ്ടി നമ്പ്രത്തുകരയിൽ ഹോട്ടലിൽ തീപ്പിടിത്തം. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. തൊടുതയിൽ ബീനയുടെ ഉടമസ്ഥതയിലുള്ള പടിക്കൽ ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. ഹോട്ടലിലെ അടുക്കളയിലെ എൽപിജി ഗ്യാസിന് തീ പിടിക്കുകയും തുടർന്ന് ഫ്രിഡ്‌ജ് ഉൾപ്പെടെയുള്ള അടുക്കളയിലെ വസ്തുക്കളിലേക്ക് തീ പടരുകയുമായിരുന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഇതിനിടെ നാട്ടുകാർ തീ ഭാഗികമായി അണച്ചിരുന്നു.

    അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ ഉടൻ ഇലക്ട്രിക് കണക്ഷൻ വിച്ഛേദിക്കുകയും കൂടുതൽ അപകടങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അടുക്കളയിൽ ഉണ്ടായിരുന്ന ഉപകരണങ്ങൾക്കും ഇലക്ട്രിക് വയറിങ് സംവിധാനത്തിനും കാര്യമായി കേടു പറ്റിയിട്ടുണ്ട്. അസി. സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ അനൂപ് ബി കെ, ഫയർ ഓഫീസർമാരായ രതീഷ് കെ എൻ, നിധി പ്രസാദ് ഇ എം, അമൽ വിഎസ്, ഷാജു കെ, ഹോംഗാർഡ് ടി പി ബാലൻ, സിവിൽ ഡിഫൻസ് അംഗം മഹേഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

 

NDR News
26 Nov 2025 12:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents