കൊയിലാണ്ടിയിൽ പാർസൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു
ഇന്നു രാവിലെ 6-15 ഓടെ ദേശീയപാതയിൽ ആർ ടി ഓഫീസിന് സമീപമായിരുന്നു അപകടം
കൊയിലാണ്ടി: പാർസൽ ലോറിയും കാറുംകൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. മട്ടന്നൂർ പുന്നാട് സ്വദേശിനിയായ ഓമനയാണ് മരിച്ചത്. അറുപത്തിനാല് വയസ്സായിരുന്നു.വടകര ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎൽ 07 ബിആർ- 0803 നമ്പർ കാറും, കോഴിക്കോട് ഭാഗത്തു നിന്നും കണ്ണൂരിലെക്ക് പോകുകയായിരുന്ന കെഎൽ 11 ബിഎം 5309 ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇന്നു രാവിലെ 6-15 ഓടെ ദേശീയപാതയിൽ ആർ ടി ഓഫീസിന് സമീപം ആയിരുന്നു അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പിക്കപ്പിനു മുന്നിൽ കുടുങ്ങിയിരുന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേന എത്തിയാണ് കാറിനെ വേർപെടുത്തിയത്.
സാരമായി പരിക്കേറ്റ കാറിലുണ്ടായിരുന്ന മൂന്ന് പേരെയും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. മെഡിക്കൽ കോളേജിലെത്തും മുൻപ് ഓമന മരിച്ചു. ഇവരുടെ ബന്ധുക്കളായ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

