പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ 20കാരൻ മുങ്ങിമരിച്ചു
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്
കുന്ദമംഗലം: പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കുന്ദമംഗലം വേലുപിലാങ്ങിൽ ധ്രുവിത്ത് (20) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കായിക പരിശീലനത്തിന് ശേഷം വീട്ടിൽ പുഴയിൽ പോയി സ്ഥിരമായി കുളിക്കാറുണ്ടായിരുന്നു.
ഇന്നും നൂറ് മീറ്റർ അകലെയുള്ള പുതൂർമണ്ണിൽ കടവിൽ സാധാരണ പോലെ കുളിക്കാൻ പോയതായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. അച്ഛൻ: ബിജു. അമ്മ: നളിനി. സഹോദരൻ: ഋത്വിക്

