നാദാപുരത്ത് രേഖകളില്ലാതെ കടത്തിയ 22 ലക്ഷം രൂപ പിടിച്ചെടുത്തു
ഓട്ടോയിൽ സഞ്ചരിക്കുമ്പോഴാണ് പണം പിടികൂടിയത്
കോഴിക്കോട്: രേഖകൾ ഇല്ലാതെ കടത്തിയ ഇരുപത്തിരണ്ടര ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. കണ്ണൂർ ചെമ്പിലോട് സ്വദേശിയായ പുതിയെടുത്ത് വീട്ടിൽ വിപിൻ ആണ് പിടിയിലായത്. ഓട്ടോയിൽ നിന്നാണ് പണം പിടികൂടിയത്.
ഇന്നലെ രാത്രി എക്സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടെ യായിരുന്നു സംഭവം. നാദാപുരം പെരിങ്ങത്തൂർ സംസ്ഥാനപാതയോട് ചേർന്നുള്ള റോഡിൽവെച്ചായിരുന്നു പണം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് കാലമായതിനാൽ പൊലീസും എക്സൈസും നഗരത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.

