താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി ഗതാഗത തടസം നേരിടുന്നു
നാലാം വളവ് തൊട്ട് മുകളിലേക്ക് ഗതാഗത കുരുക്ക് നേരിടുന്നുണ്ട്
താമരശ്ശേരി: ചുരം എട്ടാം വളവിൽ വലിയ ചരക്ക് ലോറി തകരാറിലായി. ഇത് മൂലം വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നാലാം വളവ് തൊട്ട് മുകളിലേക്ക് ഗതാഗത കുരുക്ക് നേരിടുന്നുണ്ട്.ഒന്നാം വളവിന്റെ അടുത്തും മറ്റൊരു വാഹനം തകരാറിലായിട്ടുണ്ട്.
രണ്ട് സ്ഥലങ്ങളിലും വൺവെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ട്. എട്ടാം വളവിൽ കുടുങ്ങിയ ലോറി അവിടെ നിന്നും മാറ്റാൻ കൂടുതൽ സമയം വേണ്ടി വരും.അത്കൊണ്ട് തന്നെ ഗതാഗത കുരുക്ക് രൂക്ഷമാവനാണ് സാധ്യത.

