പേരാമ്പ്ര അഞ്ചാം പീടികയിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം
പേരാമ്പ്ര: അഞ്ചാം പീടികയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തിൽ സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 3.45ഓടെയായിരുന്നു സംഭവം. പേരാമ്പ്ര - വടകര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഹരേറാം ബസുകളാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ പേരാമ്പ്രയിലെയും മേപ്പയൂരിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് പേരാമ്പ്ര - മേപ്പയൂർ റൂട്ടില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു.

