നടി ആക്രമണ കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു
ദിലീപിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി
എറണാകുളം: നടി ആക്രമണ ക്കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു.രാജ്യം ഉറ്റുനോക്കിയ യുവനടിയെ പീഡിപ്പിച്ച കേസിൽ എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയഞ്ഞത്. അതേസമയം ഒന്നാംപ്രതി പൾസർ സുനി അടക്കമുള്ള ആറു പേർ കുറ്റക്കാരാണെന്ന് വിധിച്ചു. അക്രമണത്തിന് ദിലീപ് ഗൂഢാലോചന നടത്തി എന്നത് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.
കേസിലെ എട്ടാം പ്രതിയായ ദിലീപ് തന്‍റെ അഭിഭാഷകനായ അഡ്വ. രാമൻപിള്ളയുടെ ഓഫീസിലാണ് ആദ്യമെത്തിയത്. തുടര്‍ന്ന് ഓഫീസിൽ നിന്ന് അഭിഭാഷകര്‍ക്കൊപ്പം കോടതിയിലേക്ക് പോവുകയായിരുന്നു. അഡ്വ. രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ നിന്ന് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും ഒന്നും പറഞ്ഞില്ല. തുടര്‍ന്ന് അഭിഭാഷകര്‍ക്കൊപ്പം ദിലീപ് കോടതിയിൽ പ്രവേശിക്കുക യായിരുന്നു. അതി ജീവിതയുടെ അഭിഭാഷക ടിബി മിനിയും കോടതിയിലെത്തി. കേസിലെ പത്തു പ്രതികളും കോടതിയിൽ നേരിട്ടെത്തി. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവരും അഭിഭാഷകര്‍ ക്കൊപ്പം കോടതിയിലെത്തി.

