മേപ്പയൂരിൽ കോൺഗ്രസ് നേതാവിന്റെ കാറിന് തീവച്ചു
മേപ്പയ്യൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു
മേപ്പയൂർ: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാട്ടിൽ സംഘർഷം വ്യാപകമാകുന്നു. കോൺഗ്രസ് നേതാവിന്റെ കാറിനു തീയിട്ടു. മേപ്പയൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് രവീന്ദ്രന്റെ കാറിനാണ് തീവച്ചത്. കാറിന്റെ ഒരു വശത്തായി തീയിടുകയായിരുന്നു. മേപ്പയ്യൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ആഹ്ലാദ പ്രകടനങ്ങളും വിജയാരവങ്ങളും ഏറ്റു മുട്ടലുകളിലേക്കും കലാപങ്ങളിലേക്കും കടക്കുന്ന കാഴ്ചയാണ് കാണുന്നത്. വടക്കൻ കേരളത്തിൽ പലയിടത്തും സംഘർഷം ഉണ്ടായി.

