headerlogo
breaking

കോഴിക്കോട് നടക്കാവിൽ റോഡരികിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു

തീപിടുത്തത്തെ തുടർന്ന് നടക്കാവിൽ കുറച്ചുനേരം ഗതാഗത സ്തംഭനമുണ്ടായി

 കോഴിക്കോട് നടക്കാവിൽ റോഡരികിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു
avatar image

NDR News

17 Dec 2025 03:42 PM

കോഴിക്കോട്: നഗരത്തിലെ തിരക്കേറിയ ഈസ്റ്റ് നടക്കാവിൽ വയനാട് റോഡിൽ റോഡരികിൽ നിർത്തിയിട്ട കാർ പൂർണമായും കത്തി നശിച്ചു. സി എച്ച് പള്ളിക്ക് സമീപം ചേവായൂർ സ്വദേശി ബഷീറിന്റെ കാറാണ് തീപിടുത്തത്തിൽ നശിച്ചത്. സംഭവത്തിൽ ആളപായമില്ല. റോഡരികിൽ കാർ പാർക്ക് ചെയ്ത ശേഷം സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ ബഷീർ മടങ്ങിവരുന്നതിനിടെയാണ് കാറിൽ നിന്നും പുക ഉയരുന്നത് നാട്ടുകാർ ശ്രദ്ധിച്ചത്. നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയായിരുന്നു. ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം ഇടപെട്ട് തീ പൂർണമായും നിയന്ത്രണ വിധേയമാക്കി.

     കാറിൽ നിന്നും തീ ഉയർന്നതോടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങൾ ഉടൻ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ആര്ക്കും പരിക്കില്ല. തീപിടുത്തത്തെ തുടർന്ന് നടക്കാവിൽ കുറച്ചുനേരം ഗതാഗത സ്തംഭനവും അനുഭവപ്പെട്ടു.തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

    Tags:
  • Ca
NDR News
17 Dec 2025 03:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents