പയ്യോളിയിൽ യാത്രക്കാരൻ ബസ്സിൽ കുഴഞ്ഞു വീണ് മരിച്ചു
വടകര-കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തുന്ന സജോഷ് ബസിലാണ് സംഭവം
പയ്യോളി: ദേഹാസ്വാസ്യത്തെ തുടർന്ന് യാത്രക്കാരൻ ബസ്സിൽ കുഴഞ്ഞ് വീണ് മരിച്ചു. പയ്യോളി ബീച്ചിലെ എസ്.കെ.നാരായണനാണ് മരിച്ചത്. കുടുംബവുമൊത്തു യാത്ര ചെയ്യവെ അസ്വസ്ഥത അനുഭവപ്പെടുകയും പിന്നാലെ കുഴഞ്ഞു വീഴുകയുമായിരുന്നു.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കുഴഞ്ഞുവീണ ഉടൻ തന്നെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര-കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തുന്ന സജോഷ് ബസിലാണ് ഇവർ യാത്ര ചെയ്‌തിരുന്നത്. ഭാര്യ: ഊർമ്മിള. മക്കൾ: ചൈതന്യ, റോജ. മരുമക്കൾ: പ്രബീഷ്, രൂപേഷ് .

