കോഴിക്കോട് ബീച്ചിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്നാമത്തെയാളും മരിച്ചു
ബൈക്കിന് പിറകിൽ യാത്ര ചെയ്ത മറ്റൊരു കുട്ടിയാണ് ഇന്ന് മരണപ്പെട്ടത്
കോഴിക്കോട്: കോഴിക്കോട് ഇന്നലെബീച്ചിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ മൂന്നാമത്തെയാളും മരിച്ചു. സൗത്ത് ബീച്ചിൽ എതിർ ദിശയിലൂടെ ഓടിച്ചു വന്ന രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് വാഹനത്തിലുള്ള രണ്ടു പേർ ഇന്നലെ മരിച്ചിരുന്നു.രണ്ടു ബൈക്കുകളും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്കിന് പിറകിൽ യാത്ര ചെയ്ത മറ്റൊരു കുട്ടിയാണ് ഇന്ന് രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടുത്. പയ്യാനക്കൽ തിരുത്തി വളപ്പിലെ നൗഫൽ ഫൗസിയ ദമ്പതികളുടെ മകൻ അഫ്രീദ് ആണ് ഇന്ന് മരണപ്പെട്ടത്.
സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം, കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് ഇന്നലെ മരിച്ചത്. പുലർച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

