കോഴിക്കോട് റൈഞ്ച് റോവർ കാർ കത്തി നശിച്ചു
ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്
കോഴിക്കോട്: കോഴിക്കോട് റൈഞ്ച് റോവർ കാർ കത്തിനശിച്ചു. തൊണ്ടയാട് ബൈപ്പാസ് റോഡിന് സമീപത്തായിരുന്നു അപകടം. പുക ഉയരുന്നത് കണ്ട് കാറിനുള്ളിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ ആളപായം ഒഴിവായി.
വെള്ളിമാടുകുന്നിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. കാർ പൂർണമായി കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.

