പാലോളിപ്പാലത്ത് സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ ബസിനടിയിൽ അകപ്പെട്ടു
വടകര: ദേശീയ പാതയിൽ പാലോളിപ്പാലത്ത് സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഇരിങ്ങൽ സ്വദേശിക്കാണ് അപകടത്തിൽ പരിക്കേറ്റതെന്ന് വിവരം. കണ്ണൂർ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു മൊഹബത്ത് ബസ്സുമായാണ് സ്‌കൂട്ടർ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ ബസിനടിയിൽ അകപ്പെട്ടു.. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 12 മണിക്ക് ആപകടമുണ്ടായത്

