വടകരയിൽ ഇന്നലെ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
ഇന്നലെ ഉച്ചയ്ക്ക് 12:00 മണിയോടെയായിരുന്നു അപകടം
വടകര : കോഴിക്കോട് കണ്ണൂർ ദേശീയപാതയിൽ വടകര പുതുപ്പണം പാലോളിപ്പാലത്തിന് സമീപം ഇന്നലെ രാവിലെയുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റസ്കൂട്ടർ യാത്രക്കാരനായ മധ്യവയസ്‌കൻ മരണപ്പെട്ടു. ഇരിങ്ങൽ അറുവയിൽ രാജീവൻ (53) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.
ഇദ്ദേഹത്തോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സുഹൃത്ത് ഇരിങ്ങൽ മണയങ്ങോട്ട് മനേഷ് (49), മകൻ അലൻ (7) എന്നിവർക്കും പരിക്കേറ്റിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12:00 മണിയോടെയായിരുന്നു അപകടം.

