പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേർ മരിച്ച നിലയിൽ
രാത്രി 8 മണിയോടെയാണ് ഇവരെ കണ്ടെത്തിയത്
കണ്ണൂർ : പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചന. മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങൾ.
രാത്രി 8 മണിയോടെയാണ് ഇവരെ കണ്ടെത്തിയത്. നാല് പേരെയും കാണാനില്ല എന്നുകാണിച്ച കലാധരന്റെ അച്ഛൻ ഇന്ന് വൈകുന്നേരം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇവരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മുതിർന്നവർ ആത്മഹത്യ ചെയ്‌തു എന്ന് പൊലീസ് സംശയിക്കുന്നത്.

