താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറുകളിൽ ഇടിച്ച് 4 പേർക്ക് പരുക്കേറ്റു
ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം
താമരശ്ശേരി: താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറുകളിൽ ഇടിച്ച് 4 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ സ്കൂട്ടർ യാത്രികരായ കളരാന്തിരി സ്വദേശി അഖില (38), ആര്യൻ (7), ആലേഘ് (1) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുക്കിൽ ഉമ്മാരം സ്വദേശി അൻഷൻ (33)നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു, ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം.

