താമരശ്ശേരിയിൽ സ്‌കൂട്ടറിൽ താർജീപ്പ് ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്
താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപമായിരുന്നു അപകടം
താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്‌കൂട്ടറിൽ താർജീപ്പ് ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. താമരശ്ശേരി ഭാഗത്തുനിന്നും അടിവാരം ഭാഗത്തേക്കു പോകുകയായിരുന്ന സ്‌കൂട്ടറിൽ അതേ ദിശയിൽ വന്ന താർ ജീപ്പ് തട്ടിയാണ് അപകടം.
അപകടത്തിൽ പെരുമ്പള്ളി സറഫുദ്ദീന്റെ ഭാര്യ ജസീന (34), മക്കളായ ഷെൻസ് (9), ഷെൽഹ(11) എന്നിവർക്കാണ് പരക്കേറ്റത്.

