കൊയിലാണ്ടി നഗരസഭയുടെ ചെയർമാനായി യു കെ ചന്ദ്രൻ അധികാരം ഏറ്റു
രണ്ടാം വാർഡിൽ നിന്നും വിജയിച്ച സിപി ബിന്ദു വൈസ് ചെയർപേഴ്സൺ
കൊയിലാണ്ടി: യു.കെ.ചന്ദ്രനെ കൊയിലാണ്ടി നഗരസഭാ ചെയർമാനായി തെരഞ്ഞെടുത്തു. സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയംഗമായ യു.കെ.ചന്ദ്രൻ 14-ാം വാർഡായ പന്തലായനി സെൻട്രലിൽ നിന്നാണ് നഗരസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. പൊതു രംഗത്ത് സജീവമായ യു.കെ.ചന്ദ്രൻ കൊയിലാണ്ടിക്കാർക്ക് സുപരിചിതനാണ്. എ.കെ.ജി സ്പോർട്‌സ് സെൻ്ററിന്റെ പ്രധാന സംഘാടകനും ഉഷ സ്‌കൂൾ ഓഫ് സ്പോർട്‌സിൻ്റെ തുടക്കത്തിൽ ഒപ്പം നിന്ന് പ്രവർത്തിച്ചയാളുമാണ്. വൈസ് ചെയർപേഴ്സൺ ആയി സിപിഎമ്മിലെ സി പി ബിന്ദുവിനെ തിരഞ്ഞെടുത്തു രണ്ടാം വാർഡ് ആയ മരുതുരിൽ നിന്നും വിജയിച്ചാണ് ബിന്ദു നഗരസഭാംഗമായത്. മുസ്ലിംലീഗിന്റെ തസ്നിയ ടീച്ചർ ആയിരുന്നു എതിർ സ്ഥാനാർത്ഥി. ബിന്ദുവിന് 22 വോട്ട് ലഭിച്ചപ്പോൾ എതിരാളിക്ക് 20 വോട്ടുകളാണ് ലഭിച്ചത്. എൻ ഡി എ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. രാവിലെ പത്തരയ്ക്ക് നഗരസഭാ കൗൺസിൽ ഹാളിലാണ് ചെയർമാൻ തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ്ൻ്റെ വിയ്യൂരിൽ നിന്നുള്ള കൗൺസിലർ അഡ്വ. പി.ടി. ഉമേന്ദ്രനായിരുന്നു എതിർ സ്ഥാനാർത്ഥി. 22 വോട്ടുകളാണ് യു.കെ.ചന്ദ്രൻ നേടിയത്. 19 വോട്ടുകൾ യു.ഡി.എഫ് നേടി. ഒരു വോട്ട് അസാധുവായി. എൻ.ഡി.എ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.ഉച്ചയ്ക്കുശേഷം ആയിരുന്നു വൈസ് ചെയർ പേഴ്സൺ തെരഞ്ഞെടുപ്പ് '
വരണാധികാരിയുടെ നേതൃത്വത്തിൽ ആയിരുന്നു തെരഞ്ഞെടുപ്പ് നടപടികൾ. വോട്ടെടുപ്പിനു ശേഷം കൗൺസിലർ മാരുടെ സാന്നിധ്യത്തിൽ വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുകയും തുടർന്ന് വിജയിയെ പ്രഖ്യാപിക്കുകയും ചെയ്‌തു. ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരിക്ക് മുമ്പാകെ ചെയർമാൻ സത്യപ്രതിജ്ഞ ചെയ്‌തു. ഉച്ചയ്ക്ക് 2.30നാണ് വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്.

