തിക്കോടിയിൽ റെയിൽവേ ഗേറ്റ് കീപ്പറെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
ക്രിസ്മസ് ദിവസം വൈകുന്നേരമായിരുന്നു സംഭവം
തിക്കോടി: തിക്കോടിയിൽ റെയിൽവേ ഗേറ്റ് കീപ്പറെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തിക്കോടി സ്വദേശി അക്കം വീട്ടിൽ രജീഷാണ് അറസ്റ്റിലായത്. അയനിക്കാട് സ്വദേശി ധനീഷിനാണ് മർദ്ദനമേറ്റത്.ക്രിസ്മസ് ദിവസം വൈകുന്നേരമായിരുന്നു സംഭവം. റെയിൽവേ ഗേറ്റ് അടച്ചപ്പോൾ ബസിന് തടസം സൃഷ്‌ടിക്കുന്ന തരത്തിൽ ബൈക്ക് നിർത്തിയത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്.
ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതായതോടെ ധനീഷ് ഇതിന്റെ ഫോട്ടോയെടുക്കാൻ ശ്രമിച്ചു. ഇതോടെ ബൈക്കിലുണ്ടായിരുന്ന സംഘം ഗേറ്റ് തകർത്ത് ധനീഷിനെ മർദ്ദിക്കുകയായിരുന്നു. രജീഷും മറ്റൊരു സുഹൃത്തും ചേർന്നാണ് ആക്രമിച്ചത്. ഇയാൾ ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി പൊലീസും ആർ.പി.എഫുമാണ്

