തിരുവങ്ങൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
കാർ ഡിവൈഡറിൽ ഇടിച്ച ശേഷം ബൈക്കിൽ ഇടിക്കുകയായിരുന്നു
തിരുവങ്ങൂർ: തിരുവങ്ങൂരിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അണ്ടിക്കമ്പനിക്ക് സമീപം കള്ള് ഷാപ്പിനടുത്ത് കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ദേശീയപാതയിലൂടെ വന്ന കാർ ഡിവൈഡറിൽ ഇടിച്ച ശേഷം കള്ള് ഷാപ്പിനടുത്തേക്ക് വന്ന് അതുവഴി കടന്നു പോകുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞ് വീണെങ്കിലും യാത്രക്കാരന് പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.

