എറണാകുളം ബ്രോഡ് വെയിൽ വൻ തീപിടുത്തം; 12 ഓളം കടകൾ കത്തി നശിച്ചു
പുലര്ച്ചെ 12.30ഓടെയാണ് തീപിടുത്തം ഉണ്ടായത്
എറണാകുളം : എറണാകുളം ബ്രോഡ് വെയിൽ ഇന്ന് പുലർച്ചെ ഉണ്ടായ വൻ തീപിടുത്തത്തിൽ 12 ഓളം കടകൾ കത്തി നശിച്ചു. ശ്രീധർ തിയേറ്ററിന് സമീപത്തെ കടകളിലാണ് തീപിടുത്തം ഉണ്ടായത്. എട്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
പുലര്ച്ചെ 12.30ഓടെയാണ് തീപിടുത്തം ഉണ്ടായത്. തിയേറ്ററിന് പിന്നിലെ കോളിത്തറ കെട്ടിട സമുച്ചയത്തിലെ കടകൾക്കാണ് തീപിടിച്ചത്. ഫാൻസി, കളിപ്പാട്ട കടകളിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. തീപിടുത്ത സമയത്ത് കടയിൽ ആളുകൾ ഉണ്ടായിരുന്നില്ല. കടകൾ അടയ്ക്കാനുള്ള സമയമായിരുന്നു.

