headerlogo
breaking

മലപ്പുറത്ത് നിന്നും ഗവിയിലേക്ക് വന്ന കെഎസ്ആർടിസി ബസ് യാത്രക്കിടെ കത്തി നശിച്ചു

സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് വിവരം

 മലപ്പുറത്ത് നിന്നും ഗവിയിലേക്ക് വന്ന കെഎസ്ആർടിസി ബസ് യാത്രക്കിടെ കത്തി നശിച്ചു
avatar image

NDR News

31 Dec 2025 08:47 AM

കോട്ടയം: മലപ്പുറത്ത് നിന്നും ഗവിയിലേക്ക് വന്ന കെഎസ്ആർടിസി ബസ് യാത്രക്കിടെ കത്തി നശിച്ചു. ബുധനാഴ്‌ച പുലർച്ചെ 3.45 ഓടെയാണ് കോട്ടയം മണിമല പഴയിടത്തിനു സമീപത്തായി ബസ് കത്തി നശിച്ചത്. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് മലപ്പുറം ഡിപ്പോയിൽ നിന്നും ചൊവ്വാഴ്‌ച രാത്രി 9 മണിയോടെ ബസ് ഗവിയിലേക്ക് പുറപ്പെട്ടത്. 28 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. യാത്രക്കാർക്ക് പരിക്കില്ല. ബസിൽ നിന്നും പുകയുയരുന്നത് കണ്ടപ്പോൾ തന്നെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.

    തീ ഉയരുന്നത് മറ്റൊരു വാഹനത്തിലെ ഡ്രൈവർ കണ്ടത് ജീവനക്കാരെ അറിയിച്ചതു കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചെങ്കിലും ബസ് പൂർണമായും കത്തി നശിച്ചു. പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് എത്തിച്ചു യാത്രക്കാരെ കയറ്റി വിട്ടു.

 

NDR News
31 Dec 2025 08:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents