കുറ്റ്യാടി മേഖലയിൽ ഇന്ന് രണ്ട് ദാരുണ മരണങ്ങൾ; പെൺകുട്ടി മുങ്ങി മരിച്ചു, വയോധിക ബൈക്കിൽ നിന്ന് വീണ് മരിച്ചു
പെൺകുട്ടി മുങ്ങിമരിച്ചത് 11:30 യോടെ, വയോധിക മരിച്ച അപകടം വൈകിട്ട് ആറുമണിക്ക്
കുറ്റ്യാടി: കുറ്റിയാടി മേഖലയിൽ വ്യത്യസ്ത സംഭവങ്ങളിലായി ഇന്ന് രണ്ട് ദാരുണമരണങ്ങൾ.ഇന്ന് രാവിലെ കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ 16 കാരി മുങ്ങിമരിച്ചതാണ് ആദ്യ സംഭവം. വല കെട്ട് ഭജനമടത്തിനടുത്ത് മകൻ ഓടിച്ച ബൈക്ക് യാത്രക്കിടയിൽ കുഴിയിൽ ചാടിയപ്പോൾ പിറകോട്ടു മറിഞ്ഞു വീണ അമ്മ മരണപ്പെട്ടതാണ് രണ്ടാമത്തെരണ്ടാമത്തെ അപകടം
ഇന്ന് വൈകീട്ട് 6മണിയോടെ ആണ് ഈ സംഭവമുണ്ടായത്. വടകര ലോകനാർക്കാവ് സ്വദേശിയായ വീട്ടമ്മയാണ് മരണപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. മൃതദേഹം വടകര താലൂക് ആശുപത്രിയിലേക്ക് മാറ്റി.നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ (17)യാണ് രാവിലെ പുഴയിൽ മുങ്ങി മരിച്ചത് . കുറ്റ്യാടിയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു പെൺകുട്ടി. ഇന്ന് പകൽ പതിനൊന്നരയോടെയാണ് ഈ ദാരുണമായ സംഭവമുണ്ടായത്. ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാർ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

