വിമാനയാത്രയിൽ പവർ ബാങ്ക് നിരോധിച്ച് ഡി.ജി.സി.എ.
ബാക്ടറികൾ കത്തി തീപിടുത്തം ഉണ്ടാകുന്ന സാഹചര്യത്തിലാണ് പവർ ബാങ്ക് നിരോധിച്ചത്
ന്യൂഡൽഹി: യാത്രക്കിടയിൽ ലിഥിയം ബാക്ടറികൾ കത്തി തീപിടുത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ വിമാനങ്ങളിൽ പവർ ബാങ്ക് നിരോധിച്ച് ഡി.ജി.സി.എ. പവർ ബാങ്കുകളും ബാറ്ററികളും ഇനി കൈകകളിൽ കരുതുന്ന ലഗേജുകളിൽ മാത്രമേ ഉപയോഗിക്കാൻ അനുവാദമുണ്ടാകൂ. സീറ്റിനോട് ചേർന്നുള്ള പവർ സപ്ലെ സിസ്റ്റത്തിൽ നിന്ന് ഡിവൈസുകൾ ചാർജ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.
ഒക്ടോബറിൽ ദീമാപൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരൻ്റെ പവർ ബാങ്കിന് തീപിടിച്ചതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ വിമാനം അടിയന്തിരമായി ഇറക്കിയിരുന്നു. അപകടത്തിൽ ആർക്കും പരിക്കുണ്ടായിരുന്നില്ല.

