കൊടുവള്ളി മന്തി കടയിൽ തീപിടുത്തം
പാലക്കുറ്റിയിലെ അൽ റയ്ദാൻ എന്ന മന്തി കടക്കാണ് തീ പിടിച്ചത്
കൊടുവള്ളി :കൊടുവള്ളി - താമരശ്ശേരി റൂട്ടിൽ പാലക്കുറ്റിയിലെ അൽ റയ്ദാൻ എന്ന മന്തി കടക്കാണ് തീ പിടിച്ചത്, കട പൂർണമായും കത്തി നശിച്ചു. ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത് . നരിക്കുനിയിൽ നിന്നും രണ്ട് യൂണിറ്റ് വാഹനം മണിക്കൂറുകളോളം ശ്രമിച്ചാണ് തിയണക്കാൻ സാധിച്ചത്.
നരിക്കുനി ഫയർഫോഴ്സ് യൂണിറ്റിലെ സീനിയർ ഫയർ സേഫ്റ്റി ഓഫീസർ രാഗിൻ ,ലതിഷ് , ഫയർ സേഫ്റ്റി ഓഫീസർ സജിത്ത്, നിതിൻ ദാസ് , അബീഷ് , ജിനുകുമാർ , ഷാഫി, ഷനിൽ , അനൂപ് , സജിത്ത് , ഹോം ഗാർഡുകളായ മുരളീധരൻ , കേരളൻ എന്നിവരുടെ നേതൃത്വത്തിലാണ് തി അണച്ചത്.

