വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച കൊയിലാണ്ടിക്കാരൻ അടക്കം 10 പേർ അറസ്റ്റിൽ
പോലീസ് ഇന്നലെ വൈകിയിട്ട് 5.30ഓടെ പ്രതികളുമായി തെളിവെടുപ്പ് നടത്തി
കൊയിലാണ്ടി: മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ കൊയിലാണ്ടിക്കാരനടക്കം അഞ്ച് പേർ കൂടി അറസ്റ്റിലായി. ഡിസംബർ 29ന് പാണ്ടിക്കാട് കുറ്റിപ്പുളിയിലെ ചക്കാലക്കുന്നൻ അബ്ദുവിന്റെ വീട്ടിൽ പർദ ധരിച്ചെത്തി ആക്രമണം നടത്തുകയും ആറ് പവൻ്റെ സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്ന കേസിലാണ് അറസ്റ്റ്. പോലീസ് ഇന്നലെ വൈകിയിട്ട് 5.30ഓടെ പ്രതികളുമായി സംഭവ സ്ഥലത്തു തെളിവെടുപ്പ് നടത്തി.
കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി അൽ തക്വാ വീട്ടിൽ മുഹമ്മദ് ആരിഫ് (36), കോഴിക്കോട് പൊക്കുന്ന് സ്വദേശി വടക്കൻ തിരക്കോട്ട് അബ്ദുൾ റൗഫ് (40), മഞ്ചേരി പുല്ലാര മൂച്ചിക്കൽ സ്വദേശികളായ പാങ്ങോട്ടിൽ പുല്ലുപാറമ്മൽ ഉമ്മർ (49) കൊണ്ടോട്ടിപ്പറമ്ബിൽ സവാദ് (32), മമ്പാട് ബീംബുങ്കൽ സ്വദേശി കമ്പളത്തു മുഹമ്മദ് ഷിഹാൻ(20), ഒടായിക്കൽ സ്വദേശി പനയംതൊടിക അഫിൻ(21), ബേപ്പൂർ നടുവട്ടം സ്വദേശി കെ.വി.മൻസിൽ വീട്ടിൽ അനീസ് (31), പന്തീരങ്കാവ് സ്വദേശി കൊളക്കോത്ത് നിജാസ് (40), കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി അൽ തക്വാ വീട്ടിൽ മുഹമ്മദ് ആരിഫ് (36), ആനമാട് സ്വദേശി മഞ്ഞാളം പറമ്ബ് അബ്ദുൾ റാഷിഖ് (38), മാറാട് സ്വദേശി ക്ലായിൽ മുഹമ്മദ് സഫീർ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. പെരിന്തൽമണ്ണ ഡിവൈഎസ്‌പി എ. പ്രേംജിത്ത്, സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ സി. പ്രകാശൻ, അശ്വിത്ത് എസ്. കരണ്മയിൽ, വി. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു

