വടകരയിൽ ഗ്യാസ് ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു അപകടം
വടകര: നാരായണ ജങ്ക്‌ഷന് സമീപം ഗ്യാസ് ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.വില്യാപ്പള്ളി മയ്യന്നൂർ സ്വദേശി കയ്യാല ഉസ്മാൻ ഹാജി ആണ് മരിച്ചത്. ദേശീയപാതയിൽ അപ്പോളോ ഗോൾഡിന് സമീപത്താണ് അപകടം നടന്നത്. ടാങ്കർ ലോറിയും സ്കൂകൂട്ടറും കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിക്കുക യായിരുന്നു. അറുപത്തിയെട്ട് വയസായിരുന്നു. ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു അപകടം.
അപകടത്തെ തുടർന്ന് ലോറിക്കടിയിൽ കുടുങ്ങിയ ഉസ്‌മാനെ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പുറത്തെടുക്കാൻ കഴിഞ്ഞത്. വടകര പൊലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തിയാണ് ലോറിക്കടിയിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് റോഡിൽ ഒരു മണിക്കൂറോളം ഗതാഗത തടസം ഉണ്ടായി.

