തന്ത്രി കണ്ഠരര് രാജീവര് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും
തിരുവനന്തപുരം: കട്ടിളപ്പാളി കേസിൽ തന്ത്രി കണ്ഠരർ രാജീവരെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. ദേവസ്വം ബോർഡ് കട്ടിള കൊണ്ടുപോകുമ്പോൾ തന്ത്രി എന്ന നിലയിൽ തനിക്ക് തടയാൻ കഴിഞ്ഞില്ല ശബരിമലയിൽ ആചാര ലംഘനം നടത്തിയിട്ടില്ലെന്നും ഗൂഢാലോചന നടത്തിയിട്ടില്ലെന്നും തന്ത്രി ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യാപേക്ഷ 13ന് കൊല്ലം മെഡിക്കൽസ് കോടതി പരിഗണിക്കും. തന്ത്രിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് മജിസ്‌ട്രേറ്റിന് മുൻപാകെ അഭിഭാഷകൻ വ്യക്തമാക്കി.
ജഡ്ജിയുടെ ക്വാർട്ടേഴ്സിലാണ് തന്ത്രി രാജീവരെ എത്തിച്ചത്. തുടർന്ന് കോടതി തന്ത്രിയെ റിമാൻഡ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് തന്ത്രിയെ ശബരിമല സ്‌ത്രീപ്രവേശന കേസിൽ
കസ്റ്റഡിയിലെടുക്കുന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഉച്ചയ്ക്കുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തി വൈദ്യ പരിശോധന നടത്തി. ഇതിനുശേഷമാണ് കൊല്ലത്തേക്ക് കൊണ്ടുപോയത്.

