headerlogo
breaking

മിനി ബസിൽ കടത്തിയ 40 ലക്ഷം രൂപയുമായി പെരിന്തല്‍മണ്ണയില്‍ മൂന്ന് പേര്‍ പിടിയിൽ

തമിഴ്‌നാട്ടില്‍ നിന്ന് മിനി ബസില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന പണം

 മിനി ബസിൽ കടത്തിയ 40 ലക്ഷം രൂപയുമായി പെരിന്തല്‍മണ്ണയില്‍ മൂന്ന് പേര്‍ പിടിയിൽ
avatar image

NDR News

10 Jan 2026 09:16 AM

മലപ്പുറം: അനധികൃതമായി കടത്തിയ 40 ലക്ഷം രൂപയുമായി പെരിന്തല്‍മണ്ണയില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശികളായ മുഹമ്മദ് ഷരീഫ്, അനസ് അഹമ്മദ്, മുഹമ്മദ് മഷ്ഹൂദ് എന്നിവരാണ് പിടിയിലായത്. മിനി ബസില്‍ ഒളിപ്പിച്ചാണ് സംഘം പണം കൊണ്ടുവന്നത്. തമിഴ്നാട്ടില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. 

     ബിസിനസ് ഇടപാടിലെ പണമാണെന്നാണ് ഇവരുടെ വിശദീകരണം.എന്നാല്‍ രേഖകളില്ലാത്ത കുഴല്‍പണമാണ് ഇതെന്നും മലപ്പുറത്തേക്ക് വിതരണത്തിന് കൊണ്ടു വന്നതാണെന്നുമാണ് അന്വേഷണത്തിന് ശേഷം പൊലീസ് പറയുന്നത്.

 

 

NDR News
10 Jan 2026 09:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents