തിക്കോടിയിൽ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഗർഭിണിയും കുഞ്ഞുമടക്കം അഞ്ചുപേർക്ക് പരിക്ക്
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് സംഭവം
തിക്കോടി: പഞ്ചായത്ത് ബസാർ മീത്തലെ പള്ളിക്ക് സമീപം ബൊലേറോ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഗർഭിണിയും കുഞ്ഞുമടക്കം അഞ്ചോളം പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് സംഭവം.
ബന്ധുക്കൾ പൂർണ ഗർഭിണിയായ യുവതിയുമായി ജീപ്പിൽ കോഴിക്കോട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ, മീത്തലെ പള്ളി പള്ളിക്കര ഭാഗത്തേക്കുള്ള റോഡിൽ നിന്നും കയറി വന്ന കാറിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ജീപ്പ് നിയന്ത്രണം വിട്ടു മറയുകയായിരുന്നു. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പയ്യോളി പോലീസ് സ്ഥലത്തെത്തി.

