ഫോട്ടോ ജേണലിസ്റ്റ് എൻ പി ജയൻ തൂങ്ങിമരിച്ച നിലയിൽ
മാധ്യമം, ഇന്ത്യൻ എക്സ്പ്രൊസ് പത്രങ്ങളിൽ ദീർഘകാലം ഫോട്ടോഗ്രാഫറായിരുന്നു
കൽപ്പറ്റ: പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് ബത്തേരി നെന്മേനിക്കുന്ന് നിരവത്ത് പരേതരായ പ്രഭാകരൻ്റെ മകൻ എൻ. പി ജയൻ(57) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാധ്യമം, ഇന്ത്യൻ എക്സ്പ്രൊസ് പത്രങ്ങളിൽ ദീർഘകാലം ഫോട്ടോഗ്രാഫറായിരുന്നു. വയനാട്ടിൽ നൂൽപ്പുഴക്കടവിൽ ഞണ്ടൻ കൊല്ലിയിൽ വർഷങ്ങൾക്ക് മുമ്പുണ്ടായ ആദിവാസി കോളനിയിലെ പട്ടിണി മരണത്തിൽ എൻ.പി.ജയനെടുത്ത ചിത്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ന്ത്യൻ എക്സ്പ്രസിൽൽ നിന്ന് രാജി വെച്ച് ബംഗളൂരുവിൽ ഫോട്ടോ ഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. ഫോട്ടോ ഗ്രാഫിയിൽ പരിശീലനവും നൽകി വന്നിരുന്നു.
സുൽത്താൻ ബത്തേരി ചുങ്കത്ത് വിബ്ജിയോർ എന്ന പേരിൽ സ്റ്റുഡിയോ നടത്തി. ഡൽഹി, ബംഗളൂരു ഉൾപ്പെട്ട നിരവധി സ്ഥലങ്ങളിൽ ഫോട്ടോ എക്‌സിബിഷൻ നടത്തുകയുണ്ടായി. മാതാവ് പങ്കജാക്ഷി സഹോദരൻ വിജയൻ.

